ഉടഞ്ഞു വീണ,
ചുവപ്പ് നിറമുള്ള പളുങ്ക് വളകള്‍ 
സാക്ഷി പറയില്ലൊരിക്കലും;
ചോരപ്പാടുകള്‍ നിറഞ്ഞ കുഞ്ഞുടുപ്പും,
തെല്ലകലെയായി ചെളിയില്‍
കണ്ണുകള്‍ തുറന്നും അടച്ചും
കിടക്കുന്ന പാവക്കുട്ടിയും
വാ തുറക്കില്ല ഇനിയൊരിക്കലും.
എന്നാല്‍ പെണ്‍കുട്ടി അങ്ങിനെയല്ല, 
മരിച്ചിട്ടും അടയാതെപോയ കണ്ണുകളാല്‍ 
അവള് പറയാതെ പറയുന്നതത്രയും
പൂക്കളെയും ശലഭങ്ങളെയും കുറിച്ചുമാത്രം.
എന്നാലും ഇപ്പോള്‍, 
ഈ ഒരിക്കലും ഉണരാത്ത നിദ്ദ്രയില്‍ 
അവള്‍ക്ക് കാണാന്‍ കഴിയുന്ന
ഒരേ ഒരു സ്വപ്നം, പക്ഷെ,
പിച്ചിചീന്തുന്ന കൈകളും 
കാമമുറഞ്ഞ കണ്ണുകളും മാത്രമായിരിക്കും. 
--------
സ്വപ്നം കാണുന്ന പെണ്‍കുട്ടി
                      -
                    
ഉടഞ്ഞു വീണ,
ചുവപ്പ് നിറമുള്ള പളുങ്ക് വളകള്‍ 
സാക്ഷി പറയില്ലൊരിക്കലും;
ചോരപ്പാടുകള്‍ നിറഞ്ഞ കുഞ്ഞുടുപ്പും,
തെല്ലകലെയായി ചെളിയില്‍
കണ്ണുകള്‍ തുറന്നും അടച്ചും
ക...
16 years ago
