Saturday, December 13, 2008

സ്വപ്നം കാണുന്ന പെണ്‍കുട്ടി

ഉടഞ്ഞു വീണ,
ചുവപ്പ് നിറമുള്ള പളുങ്ക് വളകള്‍
സാക്ഷി പറയില്ലൊരിക്കലും;
ചോരപ്പാടുകള്‍ നിറഞ്ഞ കുഞ്ഞുടുപ്പും,
തെല്ലകലെയായി ചെളിയില്‍
കണ്ണുകള്‍ തുറന്നും അടച്ചും
കിടക്കുന്ന പാവക്കുട്ടിയും
വാ തുറക്കില്ല ഇനിയൊരിക്കലും.
എന്നാല്‍ പെണ്‍കുട്ടി അങ്ങിനെയല്ല,
മരിച്ചിട്ടും അടയാതെപോയ കണ്ണുകളാല്‍
അവള്‍ പറയാതെ പറയുന്നതത്രയും
പൂക്കളെയും ശലഭങ്ങളെയും കുറിച്ചുമാത്രം.
എന്നാലും ഇപ്പോള്‍,
ഈ ഒരിക്കലും ഉണരാത്ത നിദ്ദ്രയില്‍
അവള്‍ക്ക് കാണാന്‍ കഴിയുന്ന
ഒരേ ഒരു സ്വപ്നം, പക്ഷെ,
പിച്ചിചീന്തുന്ന കൈകളും
കാമമുറഞ്ഞ കണ്ണുകളും മാത്രമായിരിക്കും.

--------


3 comments:

ജിജ സുബ്രഹ്മണ്യൻ said...

ഒരിക്കലും ഉണരാത്ത നിദ്രയിൽ അവൾ സ്വപ്നം കാണുമോ ?
കാണുമായിരിക്കും അല്ലേ ?

smitha adharsh said...

സ്വപ്‌നങ്ങള്‍ അങ്ങനെയും ചിന്നിച്ചിതറി..

Vijay Kumar Nambiar said...

kaantharikutty,
peNkutty vEre endu kaaNan?
nanni vannathinu.
sNehapoorvam,
vijayan.

snutha,
athe, aa paavakuttiyeppOle kannukal maathram veruthe adachum thurannumirikkunna oru samoohathil chitharippOkunnathu swapnangal maathram.
veendum varika. Malayaalathil ezhuthaan kazhiyaathathil kshamikkanam randupErum.
sNehapoorvam,
vijayan.