എന്നും ദാര്‍ശിനികമായിരുന്നെന്റെ പ്രശ്നം.
റബ്ബറിന് വില ഇനിയും കൂടുമോ
മകന് സ്വാശ്രയം വാങ്ങാന്‍ പാങ്ങുണ്ടാകുമോ
ഭരിക്കും പാര്‍ട്ടിയെ താങ്ങി നടന്നാല്‍ കാര്യം നടക്കുമോ
ഭൂമി ഇടപാടില്‍ ഭാവിയുണ്ടാകുമോ
ആത്മീയം കൊണ്ടു നടന്നാലെളുപ്പം കാശുണ്ടാകുമോ
താരരാജാക്കന്മാര്‍ വിടുപണി ചെയ്യുകില്‍ സമ്പന്നനാകുമോ
രണ്ടുവരി കവിത എഴുതീടുകില്‍ സാംസ്കാരിക നായകനാകുമോ
ഈവിധം ദാര്‍ശനികമാം പ്രതിസന്ധിയിലാണ് ഞാന്‍ കൂട്ടരെ
ചൊല്ലുമോ നിങ്ങളിലാരെങ്കിലും പ്രതിവിധി
ഈ നീറും സമസ്യകള്‍ക്കെല്ലാം ഒരറ്റമൂലിയായി ?
--------
സ്വപ്നം കാണുന്ന പെണ്‍കുട്ടി
-
ഉടഞ്ഞു വീണ,
ചുവപ്പ് നിറമുള്ള പളുങ്ക് വളകള്‍
സാക്ഷി പറയില്ലൊരിക്കലും;
ചോരപ്പാടുകള്‍ നിറഞ്ഞ കുഞ്ഞുടുപ്പും,
തെല്ലകലെയായി ചെളിയില്‍
കണ്ണുകള്‍ തുറന്നും അടച്ചും
ക...
16 years ago

No comments:
Post a Comment